നിക്ഷേപ പദ്ധതികള്‍
സേവിംഗ്‌സ് ബേങ്ക് ഡപ്പോസിറ്റ്
അംഗങ്ങളുടെയും ഇടപാട്‌കാരുടെയും ഇടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനുള്ള എക്കൌണ്ടാണിത്. നിക്ഷേപകന് പണം ആവശ്യമായി വന്നാല്‍ എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാന്‍ സാധിക്കും. സുരക്ഷിതമായ ഈ സമ്പാദ്യ
പദ്ധതിയില്‍ പരമാവധി 5.5% വരെ പ്രതിവര്‍ഷം പലിശ അനുവദിച്ചു വരുന്നുണ്ട്. കോര്‍ ബേങ്കിംഗ് സംവിധാനം നടപ്പിലാക്കുന്നതോടെ എല്ലാ ബ്രാഞ്ചിലും ഇടപാട് നടത്തുന്നതിനുള്ള സൌകര്യം. എ.ടി.എം സൌകര്യം ലഭ്യമാക്കും.
ആര്‍ക്കൊക്കെ തുടങ്ങാം.
- ഏതു വ്യക്തിക്കും സ്വന്തം പേരില്‍ എക്കൌണ്ട് ആരംഭിക്കാന്‍ സാധിക്കും.ഒന്നിലധികം വ്യക്തികള്‍ ചേര്‍ന്ന കൂട്ടായ എക്കൌണ്ട് ആരംഭിക്കാം.
- നിരക്ഷരരായ ആളുകള്‍ക്കും, അംഗപരിമിതരായ ആളുകള്‍ക്കും എക്കൌണ്ട് ആരംഭിക്കാം.
- മൈനര്‍മാരായ കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും എക്കൌണ്ട് ആരംഭിക്കാം.
- രജിസ്റ്റര്‍ചെയ്‌ത ഗ്രൂപ്പുകള്‍, വായനശാലകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സഹകരണസ്ഥാപനങ്ങള്‍ എന്നിവക്ക് എക്കൌണ്ട് അനുവദിക്കാവുന്നതാണ്.
സവിശേഷതകള്‍
- ഓരോ വര്‍ഷവും പരമാവധി 5.5 % വരെ പലിശ അനുവദിക്കും
-
പാസ്സ് ബുക്ക്. ഓരോ നിക്ഷേപകനും എക്കൌണ്ട് നമ്പര്‍, പേര്, അഡ്രസ്സ് എന്നിവ രേഖപ്പെടുത്തി കൊണ്ടുള്ള പാസ്സ് ബുക്ക് അനുവദിക്കും. ഇടപാട് നടത്തുന്നതിനനുസരിച്ച് ആയത് പാസ്സ് ബുക്കില്‍ ചേര്‍ത്ത്
നല്‍കുന്നതായിരിക്കും.